Ticker

6/recent/ticker-posts

Header Ads Widget


തിരുവമ്പാടി ചെറുവളപ്പിൽ റോഡ് ആവശ്യപ്പെട്ട് പ്രക്ഷോഭം: 50 കുടുംബങ്ങൾ ദുരിതത്തിൽ


തിരുവമ്പാടി: ഗതാഗതയോഗ്യമായ റോഡില്ലാതെ ദുരിതത്തിലായിരിക്കുകയാണ് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ചെറുവളപ്പ് നഗറിൽ താമസിക്കുന്ന അൻപതോളം കുടുംബങ്ങൾ. എസ്.സി. വിഭാഗത്തിൽപ്പെട്ട ധാരാളം ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തേക്ക് അടിസ്ഥാന സൗകര്യമായ റോഡ് പോലും ഇല്ലാത്തത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. പ്രദേശവാസികൾ നിരന്തരമായി അധികൃതരോട് ഈ ആവശ്യം ഉന്നയിച്ചുവരികയാണ്.

തലമുറകളായി ഇവർ ഉപയോഗിച്ചുവരുന്ന തിരുവമ്പാടി കിൽക്കോത്തഗിരി റബ്ബർ എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോഡിന്റെ സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് റോഡ് ഗതാഗതയോഗ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പി.കെ.എസ്. (പട്ടികജാതി ക്ഷേമസമിതി) തിരുവമ്പാടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.എൻ. വിശ്വൻ, കെ.ആർ. ഗോപാലൻ, സി. ഗണേഷ് ബാബു എന്നിവർ സംസാരിച്ചു. എം. അഖിലേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ അപ്പു കോട്ടയിൽ അധ്യക്ഷനായിരുന്നു.

പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി രതീഷ് കുമാർ (പ്രസിഡന്റ്), എം. അഖിലേഷ് (സെക്രട്ടറി), കെ.ആർ. ഗോപാലൻ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. റോഡ് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

Post a Comment

0 Comments