Ticker

6/recent/ticker-posts

Header Ads Widget


കനത്ത മഴയിൽ ചോർന്നൊലിച്ച വീടിന് താങ്ങായി ടി.ഡി.ആർ.എഫ് മുക്കം യൂണിറ്റ്


ഓമശ്ശേരി: കാലവർഷം കനത്തതോടെ ചോർന്നൊലിച്ച ഓമശ്ശേരി പെരീവീല്ലിയിലെ ഒരു നിർധന കുടുംബത്തിന് താങ്ങും തണലുമായി ടി.ഡി.ആർ.എഫ് (TDRF) മുക്കം യൂണിറ്റ് അംഗങ്ങൾ. പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയായി ഉപയോഗിച്ചിരുന്ന ഈ വീട് ഏത് സമയവും കാറ്റിൽ നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു. കനത്ത മഴയും കാറ്റും ഭീതിയോടെ കണ്ടുനിന്ന കുടുംബം സഹായത്തിനായി ടി.ഡി.ആർ.എഫ് മുക്കം യൂണിറ്റുമായി ബന്ധപ്പെടുകയായിരുന്നു.

വിഷയം മുക്കം യൂണിറ്റ് ഗ്രൂപ്പിൽ ചർച്ച ചെയ്ത ശേഷം, ചോർന്നൊലിച്ചിരുന്ന പഴയ ടാർപോളിൻ മാറ്റി പുതിയ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കാൻ തീരുമാനിച്ചു. ടി.ഡി.ആർ.എഫ് മുക്കം യൂണിറ്റ് വളണ്ടിയർമാരായ അബ്ദു റഷീദ്, അബ്ദുറസാക്ക്, മുജീബ്, റഫീഖ്, ഷിറാജ്, ബഷീർ ജോയിസ്, ജാനു, നിഷാന്ത് എന്നിവരുടെ നേതൃത്വത്തിൽ വളരെ മാതൃകാപരമായ ഒരു സേവനമാണ് ഇന്ന് പൂർത്തിയാക്കിയത്.

നിർധന കുടുംബത്തിന് അടിയന്തര സഹായം എത്തിച്ച എല്ലാ ടി.ഡി.ആർ.എഫ് വളണ്ടിയർമാർക്കും അഭിനന്ദനങ്ങൾ. ഇവരുടെ ഈ സേവനം ദുരിതബാധിതർക്ക് വലിയ ആശ്വാസമാണ് നൽകിയത്.

Post a Comment

0 Comments