Ticker

6/recent/ticker-posts

Header Ads Widget


ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം


പേരാമ്പ്ര: സ്വകാര്യ ബസ് ഇടിച്ച്
വയോധികൻ മരിച്ചു. വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിൽ അമിതവേഗതയിൽ കയറിയപ്പോൾ സ്റ്റാൻഡിലൂടെ നടന്നു പോകുകയായിരുന്ന അമ്മദിന്റെ ശരീരത്തിലൂടെ കയറി

ബസിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു. അപകടത്തിൽ വയോധികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസും ഫയർഫോഴ്സുമെത്തി. ഫയർ ഫോഴ്‌സ് അംഗങ്ങൾ അപകടസ്ഥലം വൃത്തിയാക്കി.

Post a Comment

0 Comments