Ticker

6/recent/ticker-posts

Header Ads Widget


വയോധിക ജീപ്പിടിച്ച് മരിച്ച കേസ് : 4 പേർ കൂടി അറസ്റ്റിൽ


മേപ്പാടി: ബലിപെരുന്നാൾ ദിനത്തിൽ മേപ്പാടി ഒന്നാംമൈലിൽ വെച്ച് ബൊലേറോ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വയോധിക മരിച്ച സംഭവത്തിൽ നാല് പേരെ കൂടി മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിമുണ്ട സ്വദേശിനി ബിയ്യുമ്മയാണ് അപകടത്തിൽ മരിച്ചത്.

ബൊലേറോ വാഹനത്തിലുണ്ടായിരുന്ന കാസർകോട് സ്വദേശികളായ അരമംഗലം പുതിയവളപ്പ് വീട്ടിൽ പ്രശാന്ത് (21), പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട്ടിൽ നിഥിൻ നാരായണൻ (20), പെരുമ്പള ചാവക്കാട് വീട്ടിൽ നിഥിൻ നാരായണൻ (22), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.

Post a Comment

0 Comments