Ticker

6/recent/ticker-posts

Header Ads Widget


ലഹരി വിരുദ്ധ ദിനം ആചരിച്ചു


മണൽവയൽ: എ കെ ടി എം എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സമൂഹത്തെയും വ്യക്തികളെയും കുടുംബങ്ങളെയും നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിന്റെ വിപത്തിനെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളെ കേൾപ്പിച്ചു. സ്കൂൾ മാനേജർ പി.ഡി. ഉസൈൻ കുട്ടി ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നവാസ് മാസ്റ്റർ നേതൃത്വം നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ സജീവ് ടി സ്വാഗതം ആശംസിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് അഷ്റഫ് കെ.ടി അധ്യക്ഷത വഹിച്ചു. റസിയ ടീച്ചറുടെ നേതൃത്വത്തിൽ ബോധവൽക്കരണ ഡാൻസും ജസ്ലീ ടീച്ചറുടെ നേതൃത്വത്തിൽ സൂംബ ഡാൻസും അവതരിപ്പിച്ചു. പ്രജിലാ ഡി നായർ ആശംസകൾ അറിയിച്ചു.

Post a Comment

0 Comments