Ticker

6/recent/ticker-posts

Header Ads Widget


വായന വാരാചരണ സമാപനവും ലഹരി വിരുദ്ധ ദിനവും ആഘോഷിച്ചു


ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിൽ വായന വാരാചരണ സമാപനവും ലഹരി വിരുദ്ധ ദിനവും സംയുക്തമായി സംഘടിപ്പിച്ചു. ലീഡർഷിപ്പ് ആൻഡ് ലൈഫ് സ്കിൽസ് ട്രെയിനർ സുജിത്ത് വി സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് ക്ലാസ് എടുത്തു. 

പ്രധാന അധ്യാപകൻ റോയി ജോസ്, അധ്യാപകരായ എബി ദേവസ്യ, ആലീസ് വി തോമസ്, ദീപ എൻ ജെ വിദ്യാർത്ഥി പ്രതിനിധി ആയില്യ ഷനിൽ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശം, മനുഷ്യൻ ചങ്ങല, റാലി, സുംബാ ഡാൻസ് എന്നിവ സംഘടിപ്പിച്ചു

Post a Comment

0 Comments