Ticker

6/recent/ticker-posts

Header Ads Widget


അഹമ്മദാബാദിൽ യാത്രാവിമാനം തകർന്നു വീണു; വൻ അപകടം, രക്ഷാപ്രവർത്തനം തുടരുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാവിമാനം തകർന്ന് വീണ് വൻ അപകടം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തകർന്നു വീണത്.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ജനവാസ മേഖലയിലേക്കാണ് വിമാനം തകർന്ന് വീണതെന്നതിനാൽ ആശങ്ക വർധിച്ചിട്ടുണ്ട്.

വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തേക്ക് കുതിച്ചെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അപകടത്തിൽ ആളപായമുണ്ടായോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.

Post a Comment

0 Comments