Ticker

6/recent/ticker-posts

Header Ads Widget


വെള്ളച്ചാട്ടത്തിൽ വീണ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു


ബാലുശ്ശേരി: ബാലുശ്ശേരിക്ക് സമീപം കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തിൽ വീണ് അൻപതടി താഴ്ചയിലേക്ക് ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പൂനത്ത് നെല്ലിശ്ശേരി യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മാസിനാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വെള്ളച്ചാട്ടത്തിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ലകളിൽ കുടുങ്ങിക്കിടന്നതുകൊണ്ടാണ് മാസിന് ജീവൻ തിരികെ ലഭിച്ചത്.

ശനിയാഴ്ച രാവിലെ മദ്രസയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ മാസിനും മറ്റ് നാല് കൂട്ടുകാരും അവധിദിവസമായതിനാൽ കാരിപ്പാറ മലയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിൻ കാൽവഴുതി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

കുട്ടികളുടെ കരച്ചിൽ കേട്ട് തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് ഓടിയെത്തി അപകടത്തിൽപ്പെട്ട കുട്ടിയെ പിടിച്ച് കരകയറ്റിയത്. ആളനക്കമില്ലാത്ത പ്രദേശമായതിനാൽ ഇവിടെ അപകടസാധ്യത കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസവും വെള്ളക്കെട്ടുകളിലേക്ക് ഇറങ്ങരുതെന്ന് കുട്ടികൾക്ക് മഴക്കാല മുന്നറിയിപ്പ് നൽകിയിരുന്നതായി സ്‌കൂളിലെ അധ്യാപകൻ അൻവർ അറിയിച്ചു.

Post a Comment

0 Comments