Ticker

6/recent/ticker-posts

Header Ads Widget


ലോക പരിസ്ഥിതി ദിനാചരണം: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വിപുലമായ പരിപാടികൾ


തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നേഴ്സിങ് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടികൾ വാർഡ് മെമ്പർ കെ.എ. മുഹമ്മദലി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, നഴ്സിങ് കോളേജ് ട്യൂട്ടർ ജോബ്സി ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റോഷൻ ലാൽ, സെൽവകുമാർ, മുഹമ്മദ് മുസ്തഫ ഖാൻ, ശരണ്യ ചന്ദ്രൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

'പ്ലാസ്റ്റിക് മലിനീകരണം' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുനാടകം ശ്രദ്ധേയമായി. കുടുംബാരോഗ്യ കേന്ദ്രത്തിലെ പച്ചത്തുരുത്തിൽ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എട്ടാം വാർഡിലെ പാമ്പിഴഞ്ഞ പാറയിലെ വീടുകളിൽ കയറി ആരോഗ്യബോധവൽക്കരണവും നടത്തി.

പരിപാടികൾക്ക് എം.ജി. വിജിമോൾ, സി.ഡി.എസ്. ചെയർപേഴ്സൺ പ്രീതി രാജീവ്, ഖദീജ, ഷീബ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments