കോഴിക്കോട്: മലാപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിൽ പൊലീസ് നടത്തിയ റെയ്ഡിൽ പെൺവാണിഭ സംഘം പിടിയിൽ. ആറ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരെയാണ് പൊലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്.
മലാപ്പറമ്പിലെ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ പരിശോധനക്കെത്തിയത്. പിടിയിലായവരെ നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്‍റ് ഉടമയുടെ പ്രതികരണം. വാടകയ്ക്ക് കൊടുത്തത് ബെഹറിന്‍ ഫുട്ബോള്‍ ടീമിന്‍റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാള്‍ക്കാണ്. വാടക നല്‍കുന്നത് ഓണ്‍ലൈനായിട്ട് ആയതിനാൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. അസമയത്ത് സംശയകരമായ സാഹചര്യത്തിൽ ആളുകളെത്തുന്നുവെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.