Ticker

6/recent/ticker-posts

Header Ads Widget


ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ; പ്രതിഷേധിച്ചു


മഞ്ഞുവയൽ: നൈജീരിയയിലും സിറിയയിലും ക്രൈസ്തവർ കൂട്ടക്കൊല ചെയ്യപ്പെടുന്നതിലും മധ്യപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കെതിരെ നടക്കുന്ന അതിക്രൂരമായ പീഡനങ്ങളിലും പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കോടഞ്ചേരി ഫൊറോന പ്രസിഡന്റ് ജോസഫ് ആലവേലിയിൽ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത സോഷ്യൽ മീഡിയ കോർഡിനേറ്റർ ജോസഫ് മൂത്തേടത്ത്, യൂത്ത് വിംഗ് രൂപതാ എക്സിക്യൂട്ടീവ് അംഗങ്ങളായ ലൈജു അരീപ്പറമ്പിൽ, ഷിന്റോ കുന്നപ്പള്ളിയിൽ, കൂടാതെ ഡെല്ലീസ് കാരിക്കുഴിയിൽ, മാത്യു തേക്കുംകാട്ടിൽ, ബേബി ആലവേലിയിൽ, ബിനോയ് തുരുത്തിയിൽ, ചാക്കോ ഓരത്ത്, സണ്ണി വെള്ളക്കാക്കൂടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കെ.എൽ ജോസഫ്, ജോയ് ഇല്യാരത്ത്, ബിജു പഞ്ഞിക്കാരൻ, അനൂപ് മുണ്ടിയാങ്കൽ, ഷാരോൺ പേണ്ടാനത്ത്, ആൽബിൻ മൈലക്കൽ, മിനി ഊന്നുകല്ലേൽ, ജോസഫ് തൂങ്കുഴിയിൽ, തങ്കച്ചൻ കുന്നത്തേട്ട് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments