Ticker

6/recent/ticker-posts

Header Ads Widget


തിരുവമ്പാടി ലീഗിൽ ഭിന്നത രൂക്ഷം; ഔദ്യോഗിക പക്ഷത്തിനെതിരെ വിമത നീക്കം


പുല്ലൂരാംപാറ: മുസ്ലീം ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയിൽ നിലനിന്നിരുന്ന ഭിന്നത രൂക്ഷമാകുന്നു. ഔദ്യോഗിക നേതൃത്വത്തിനെതിരെ പുല്ലൂരാംപാറ ലീഗ് ഓഫീസിൽ വച്ച് വിമത വിഭാഗം യോഗം ചേരുകയും നിലവിലെ ഭാരവാഹികൾ കൂട്ടരാജിക്ക് ഒരുങ്ങിയതായും സൂചന. പുല്ലൂരാംപാറ ലീഗ് ഹൗസിൽ വെച്ചാണ് നിലവിലെ യൂണിറ്റ് ഭാരവാഹികളും നേരത്തെ പുറത്താക്കപ്പെട്ടവരും ചേർന്ന് യോഗം ചേർന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാന്റെ നേതൃത്വത്തിലാണ് വിമതയോഗം നടന്നത്. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് കുടുംബസംഗമം സംഘടിപ്പിച്ചതിന്റെ പേരിൽ മുസ്ലീം ലീഗ് നേതൃത്വം അബ്ദുൽ റഹ്മാനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അബ്ദുൽ റഹ്മാനെ പിന്തുണയ്ക്കുന്നവർക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ലീഗ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നതാണ് ഈ ആഭ്യന്തര കലഹം. വിമതരുമായി അനുരഞ്ജനത്തിലെത്താൻ ലീഗ് നേതൃത്വം ഇതുവരെ ശ്രമം നടത്തിയിട്ടില്ല. ലീഗിനുള്ളിലെ ഈ ആഭ്യന്തര സംഘർഷത്തിന്റെ ഭാവി വരും മണിക്കൂറുകളിൽ വ്യക്തമാകും


Post a Comment

0 Comments