Ticker

6/recent/ticker-posts

Header Ads Widget


തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ പോത്തുക്കുട്ടി വിതരണ പദ്ധതിക്ക് തുടക്കമായി


2024- 25 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പോത്തുക്കുട്ടി വിതരണ പദ്ധതിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓരോ വാർഡിലും അഞ്ച് വീതം ഗുണഭോക്താക്കൾക്ക് ഒന്ന് വീതം പോത്തുക്കുട്ടികളാണ് വിതരണം നടത്തിയത്. 85 പോത്തുകുട്ടികൾ വിതരണം ചെയ്യാനായി ഗ്രാമ പഞ്ചായത്ത് 6,80,000 രൂപയാണ് ഈ പദ്ധതിക്കായി നീക്കിവെച്ചത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, രാധമണി, ഡോ.ലിറ്റി, പ്രിയ സിനു തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments