Ticker

6/recent/ticker-posts

Header Ads Widget


പ്ലസ് വൺ ക്ലാസുകൾ ജൂൺ 18-ന് ആരംഭിക്കും: വിദ്യാഭ്യാസ മന്ത്രി


2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂൺ 18-ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയാക്കിയ ശേഷമാണ് ക്ലാസുകൾ ആരംഭിക്കുക.

പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈനായി ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ച് ട്രയൽ അലോട്ട്മെന്റ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകർക്ക് തിരുത്തലുകൾ വരുത്താനും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനുമുള്ള അവസരവും നൽകിയിരുന്നു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് ക്വാട്ടയിലുള്ള 3,16,000 സീറ്റുകളിലേക്കാണ് നിലവിൽ അലോട്ട്മെന്റ് നടക്കുന്നത്. എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അൺ-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 4,42,012 ഹയർസെക്കൻഡറി സീറ്റുകൾ ലഭ്യമാണ്.

അലോട്ട്മെന്റ് തീയതികൾ

  • മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ്: ജൂൺ 2-ന് വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും.
  • പ്രവേശനം: ജൂൺ 3-ന് രാവിലെ 10 മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെ നേടാം.
  • ഇതിനോടൊപ്പം മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.
  • മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ്: ജൂൺ 10-ന്.
  • മൂന്നാമത്തെ അലോട്ട്മെന്റ്: ജൂൺ 16-ന്.
മുഖ്യഘട്ട അലോട്ട്മെന്റുകൾ ജൂൺ 16-ഓടെ പൂർത്തീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Post a Comment

0 Comments