Ticker

6/recent/ticker-posts

Header Ads Widget


വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ കാർഡ് വിതരണം ജൂൺ 2 മുതൽ


തിരുവമ്പാടി: കെഎസ്ആർടിസി ബസ്സുകളിൽ വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ കാർഡുകൾ 2025 ജൂൺ 2 മുതൽ വിതരണം ചെയ്യും. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് കൺസെഷൻ കാർഡുകൾ ഡിപ്പോകളിൽ നിന്ന് വിതരണം ചെയ്യുന്നത്.

ഓൺലൈനായി അപേക്ഷിക്കുകയും പണം അടയ്ക്കുകയും ചെയ്ത വിദ്യാർത്ഥികൾ ഡിപ്പോയിൽ വരുമ്പോൾ താഴെ പറയുന്ന രേഖകൾ കൊണ്ടുവരണം

  • രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ (രണ്ടുമാസത്തിനുള്ളിൽ എടുത്തത്)
  • കെഎസ്ആർടിസി ഫോം ഒന്ന് (സ്കൂൾ സീൽ, പ്രിൻസിപ്പൽ ഒപ്പ് എന്നിവ നിർബന്ധമാണ്)

പുതിയതായി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന രേഖകൾ ഓൺലൈനിലൂടെ സമർപ്പിക്കേണ്ടതാണ്:

  • ആധാർ കാർഡ്
  • റേഷൻ കാർഡ്
  • കെഎസ്ആർടിസി ഫോം ഒന്ന്
  • കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ്
  • പാസ്പോർട്ട് സൈസ് ഫോട്ടോ

കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയെ സമീപിക്കുക.

തിരുവമ്പാടി: 0495-2254500

താമരശ്ശേരി: 0495-2222217, 0495-2224217

Post a Comment

0 Comments