Ticker

6/recent/ticker-posts

Header Ads Widget


കമൽഹാസൻ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു


മക്കൾ നീതി മയ്യം സ്ഥാപകനേതാവും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെയുടെ ടിക്കറ്റിലാണ് കമൽഹാസൻ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ കൂടാതെ മറ്റ് കക്ഷി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കമൽഹാസൻ പത്രിക സമർപ്പിച്ചത്.

കഴിഞ്ഞവർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഡിഎംകെയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ മത്സരിക്കാൻ കമൽഹാസൻ നേരത്തെ രംഗത്തിറങ്ങിയിരുന്നു. എന്നാൽ, ഡിഎംകെയുടെ ആവശ്യപ്രകാരം കമൽ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയും ഡിഎംകെയ്‌ക്ക്‌ വേണ്ടി പ്രചരണത്തിനിറങ്ങുകയുമായിരുന്നു.

ഡിഎംകെയുടെ ആറ് രാജ്യസഭാ എംപിമാരുടെ കാലാവധി ജൂണിൽ അവസാനിക്കും. നിയമസഭയിലെ അംഗബലം അനുസരിച്ച് നിലവിൽ നാല് പേരെ ഡിഎംകെയ്‌ക്ക്‌ രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാൻ സാധിക്കും.

Post a Comment

0 Comments