താമരശ്ശേരി: താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ മുന്നോട്ട് പോയ ബസ്സിന് പിഴ ചുമത്തി. താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിലേക്ക് പോകാനായി താമരശ്ശേരി - നിലമ്പൂർ റൂട്ടിൽ ഓടുന്ന 'എ വൺ' എന്ന ബസ്സിൽ കയറിയ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്.
വിദ്യാർത്ഥിനി ആവശ്യപ്പെട്ടിട്ടും ബസ് ഡ്രൈവർ സ്റ്റോപ്പിൽ നിർത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. ഏകദേശം രണ്ട് കിലോമീറ്ററോളം മുന്നോട്ട് പോയി കുടുക്കിൽ ഉമ്മരം സ്റ്റോപ്പിലാണ് വിദ്യാർത്ഥിനിയെ ഇറക്കിവിട്ടത്. ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് തിരികെ നടന്ന് വീട്ടിലെത്തിയ കുട്ടി മുത്തച്ഛനോടൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പരാതിയെ തുടർന്ന് ബസ്സിന് പിഴ ചുമത്തുകയും ഡ്രൈവർക്ക് താക്കീത് നൽകുകയും ചെയ്തതായി ട്രാഫിക് എസ്.ഐ. സത്യൻ അറിയിച്ചു. ഇന്നലെ വൈകുന്നേരം 5.30-ഓടെയാണ് സംഭവം.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.