Ticker

6/recent/ticker-posts

Header Ads Widget


അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു


മുക്കം: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ മുക്കം നഗരസഭയിൽ ആറുമാസം മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കായി അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷയായ ചടങ്ങിൽ നഗരസഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു.

ജില്ല വനിതാ ശിശു വികസന ഓഫീസർ  സബീന ബീഗം മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ  വസന്തകുമാരി സ്വാഗതം പറഞ്ഞു.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, കൗൺസിലർമാരായ എം. ടി. വേണുഗോപാലൻ മാസ്റ്റർ, രജനി, വസന്തകുമാരി, ബിന്ദു, ജോഷില, ശിശു വികസന പദ്ധതി ഓഫീസർ ജയശ്രീ കെ., രാജു മാമ്പറ്റ, ബാലകൃഷ്ണൻ വെണ്ണക്കോട് എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ റീജ ടി.പി. നന്ദി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പാൽന സ്കീം പ്രകാരം അങ്കണവാടി കം ക്രഷ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വെസ്റ്റ് മാമ്പറ്റ അങ്കണവാടിയോടനുബന്ധിച്ച് ഈ പുതിയ ക്രഷ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.

Post a Comment

0 Comments