തിരുവമ്പാടി: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറ് നൽകുന്ന "ഹൃദയപൂർവ്വം" പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്കിലെ പുല്ലൂരാംപാറ മേഖല കമ്മിറ്റി പൊതിച്ചോർ വിതരണം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗം ബെന്നി മണിമല തറപ്പിൽ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. വിഷ്ണു ജെയ്സ്, അമൽ ലിബിൻ, ഷിദിൻ, സാലിഹ്, ഷിംജിത്, അനഘ, അർച്ചന, ശെനിജിൻ, സായൂജ്, ശരണ്യ നയൻ, അബിൻ, നിധിൻ, സുഫിയാൻ, ജിനു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.