Ticker

6/recent/ticker-posts

Header Ads Widget


ഇരുവഴിഞ്ഞി പുഴയിൽ അറവു മാലിന്യം തള്ളിയ കേസിൽ ഒരാൾ പിടിയിൽ


മുക്കം: മുക്കം അരീക്കോട് പാലത്തിന് സമീപം ഇരുവഴിഞ്ഞി പുഴയിൽ കോഴിയുടെ പഴകിയ അറവു മാലിന്യം തള്ളിയ കേസിൽ ഒരാൾ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി താഴെച്ചെന സ്വദേശിയായ പാണഞ്ചേരി മുഹമ്മദ് അഫീഫിനെയാണ് മുക്കം പോലീസ് പിടികൂടിയത്. ഇയാൾ ഓടിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ മെയ് 31-ാം തീയതി പുലർച്ചെയായിരുന്നു ഈ സാമൂഹ്യവിരുദ്ധ പ്രവർത്തി നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയടക്കം മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ദൃശ്യങ്ങളിൽ സ്ത്രീയോടൊപ്പം സ്കൂട്ടറിൽ എത്തിയ ആളാണ് ഇപ്പോൾ പിടിയിലായ മുഹമ്മദ് അഫീഫ് എന്ന് പോലീസ് വ്യക്തമാക്കി.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, പഞ്ചായത്ത് സെക്രട്ടറി, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിലാണ് അഫീഫിനെ മുക്കം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

Post a Comment

0 Comments