പുല്ലൂരാംപാറ: മലയോര ഹൈവേയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, രക്ഷാപ്രവർത്തനം ഉടനടി സാധ്യമാക്കുന്നതിന് സഹായകരമാകുന്ന മൊബൈൽ നമ്പറുകൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കുന്നു. അപകടങ്ങൾ കൂടുതലായി നടക്കുന്ന പുല്ലൂരാംപാറ - പുന്നയ്ക്കൽ റൂട്ടിലും മറ്റ് പ്രധാന ഭാഗങ്ങളിലുമാണ് ഈ ബോർഡുകൾ സ്ഥാപിക്കുന്നത്.
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ 'യുവ'യിലെ 2007 ബാച്ചാണ് ഈ ബോർഡുകൾ സ്പോൺസർ ചെയ്തത്.
പള്ളിപ്പടി പ്രിന്റ് ആർട്സിൽ നടന്ന ചടങ്ങിൽ, 2007 ബാച്ച് പ്രതിനിധികളായ താരാരാജും അനൂപ് പാറാങ്കലും ചേർന്ന് സാമൂഹിക പ്രവർത്തകനും വ്യാപാരിയുമായ ലിജോ കുന്നേലിന് ബോർഡുകൾ കൈമാറി. ലിജോയുടെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിലായി ഈ ബോർഡുകൾ ഉടൻ സ്ഥാപിക്കും. ഇത് അപകടസമയങ്ങളിൽ വേഗത്തിൽ സഹായം എത്തിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.