Ticker

6/recent/ticker-posts

Header Ads Widget


സഹായങ്ങൾ വിതരണം ചെയ്തു


മുക്കം: കെഎംസിടി മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥികളുടെ കൂട്ടായ്മയിൽ മുക്കം മാമ്പറ്റ പ്രതീക്ഷയിലെ കുട്ടികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള 'പ്ലാൻ പ്രതീക്ഷ' പദ്ധതിക്ക് തുടക്കമായി. കോളേജ് സർജറി വിഭാഗം പ്രൊഫസർ ഡോ. രമേശ്‌ പരിപാടി ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ, മൈക്ക് സെറ്റ് തുടങ്ങിയ നിരവധി സാധനങ്ങൾ സ്കൂൾ മാനേജർ സി. ഹാരിസ്, ഹെഡ്മിസ്ട്രസ് കെ. ഷീബ, ടി. പ്രഭാകരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ഫിസിയോളജി വിഭാഗം മേധാവി സുബൈദ, ഫിസിയോളജി വിഭാഗത്തിലെ അധ്യാപകരായ ബിനു, അജ്നി, കോളേജ് യൂണിയൻ ചെയർമാൻ നെഹ്ദൻ, ഷാനിദ്, ഇർഫാൻ, സുഹൈൽ, ഇർഫാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഈ പദ്ധതിയിലൂടെ പ്രതീക്ഷയിലെ കുട്ടികൾക്ക് മികച്ച പിന്തുണ നൽകാനാണ് വിദ്യാർഥികളുടെ ലക്ഷ്യം.

Post a Comment

0 Comments