Ticker

6/recent/ticker-posts

Header Ads Widget


പ്രതിപക്ഷ കൗൺസിലർ ഉപവാസസമരത്തിൽ


മുക്കം: 
 നഗരസഭയിൽ ശുചീകരണത്തൊഴിലാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിച്ച നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർ വേണു കല്ലുരുട്ടി ഉപവാസസമരമാരംഭിച്ചു. നഗരസഭാ ഓഫീസിന് മുൻവശത്താണ് 24 മണിക്കൂർ നീളുന്ന ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്.

വിവാദമായ നിയമനത്തിൽ സമൂഹ്യനീതിയെയും നിയമനീതിയെയും ലംഘിച്ചിരിക്കുകയാണെന്ന് വേണു കല്ലുരുട്ടി ആരോപിക്കുന്നു. "അഭിപ്രായ ഭിന്നതകൾക്കിടയിൽ ആരോഗ്യ സ്ഥിരംസമിതിയെപ്പോലും നോക്കുകുത്തിയാക്കി, പാർട്ടി ഓഫീസിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ചാണ് നിയമന നടപടികൾ നടന്നത്. മൂന്നു മാസമായിട്ടും റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചിട്ടില്ല," എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറയുന്നത്.

നഗരസഭാ ആക്ട് 283-ാം വകുപ്പനുസരിച്ച് ശുചീകരണ ജീവനക്കാരുടെ നിയമനാധികാരി കൗൺസിൽ ആണെന്നും അതിനെ അവഗണിച്ചാണ് അഭിമുഖം ഉൾപ്പെടെയുള്ള നിയമന നടപടികൾ നടന്നതെന്നും യുഡിഎഫ് ആരോപിച്ചു. ചെയർമാന്റെ മുൻകൂർ അനുമതിയോടെയാണ് ഈ നടപടികൾക്കൊന്നും തുടക്കം കുറിച്ചത്.

സമരത്തിന് യൂഡിഎഫ് പ്രവർത്തകരും നേതാക്കളും ശക്തമായ പിന്തുണ പ്രകടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ സമരത്തിന് ഉത്സാഹം പകർന്നു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

Post a Comment

0 Comments