ഡിജിപിൻ എങ്ങനെ പ്രയോജനകരമാകുന്നു?
ഡിജിപിൻ സംവിധാനം തപാൽ സേവനങ്ങൾക്കും കൊറിയറുകൾക്കും വലിയൊരു മുതൽക്കൂട്ടാകും. മാത്രമല്ല, അടിയന്തര സാഹചര്യങ്ങളിൽ പോലീസ്, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനും ഇത് സഹായകമാകും. ലൊക്കേഷനുകൾ അതിവേഗം ട്രാക്ക് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നത് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ വെബ്സൈറ്റുകൾ വഴി ഷോപ്പിംഗ് നടത്തുന്നവർക്കും ഡിജിപിൻ ഉപകാരപ്രദമാകും. ഉൽപ്പന്നങ്ങൾ കൃത്യമായ വിലാസത്തിൽ അതിവേഗം എത്താൻ ഇത് സഹായിക്കും.
ഡിജിപിൻ എങ്ങനെ കണ്ടെത്താം?
ഓരോരുത്തരുടെയും ഡിജിപിൻ സർക്കാർ പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും.
എന്ന വെബ്പേജ് തുറക്കുക.https://dac.indiapost.gov.in/mydigipin/home - നിങ്ങളുടെ കൃത്യമായ ലൊക്കേഷൻ ഭൂപടത്തിൽ കണ്ടെത്തുക.
- ലൊക്കേഷന് മുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ, പേജിന്റെ വലത് ഭാഗത്ത് താഴെയായി ആ സ്ഥലത്തിന്റെ ഡിജിപിൻ ലഭിക്കുന്നതാണ്.
ഡിജിപിൻ പിറവിക്ക് പിന്നിൽ
ഐ.ഐ.ടി ഹൈദരാബാദ്, എ.ആർ.എസ്.സി, ഐ.എസ്.ആർ.ഒ എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യൻ തപാൽ വകുപ്പ് ഈ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ഈ സംവിധാനം ലഭ്യമാകും എന്നത് ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു.
ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു നിർണായക ചുവടുവെപ്പാണ് ഡിജിപിൻ സംവിധാനം. ഇത് ഇന്ത്യൻ തപാൽ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ആധുനികവും കാര്യക്ഷമവുമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.