ആനക്കാംപൊയിൽ: ലോക പരിസ്ഥിതി ദിനം സെൻ്റ് മേരീസ് യു പി സ്കൂളിൽ തിരുവമ്പാടി അലയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. പരിപാടികൾക്ക് സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പാട്ടാനിയിൽ അധ്യക്ഷത വഹിച്ചു.
അലയൻസ് ക്ലബ് പ്രസിഡൻ്റ് അമൽ ടി. ജെയിംസ് പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഫോറസ്റ്റ് ഓഫീസർ രാഹുൽ കെ. ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മുഖ്യാതിഥിയായ ജോജോ കാഞ്ഞിരക്കാടൻ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി പ്രത്യേക ക്ലാസ് നയിച്ചു.
സ്കൂളിലെ സോഷ്യൽ ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ, സീഡ് ബോൾ നിർമ്മാണം, പരിസ്ഥിതി ദിന പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തി. ഹെഡ്മാസ്റ്റർ റോയി ജോസ്, എബി ദേവസ്യ, റീനു സ്കറിയ, ദീപ എൻ. ജെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.