കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത് വിവാദത്തിൽ. കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ ജന്മദിനമാണ് കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സ്റ്റേഷനിൽ വെച്ച് ആഘോഷിച്ചത്. നേതാക്കൾക്കൊപ്പം ഏതാനും പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു. ഈ ജന്മദിനാഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
"ഹാപ്പി ബർത്ത് ഡേ ബോസ്" എന്ന തലക്കെട്ടോടെ മെയ് 30-നാണ് യൂത്ത് കോൺഗ്രസ് നേതാവ് ജന്മദിനാഘോഷത്തിന്റെ വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഔദ്യോഗിക പദവിയിലിരിക്കെ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ഇൻസ്പെക്ടർക്കെതിരേ താമരശ്ശേരി ഡിവൈഎസ്‌പി റൂറൽ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായാണ് സൂചന. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർക്കെതിരേ നടപടിക്ക് സാധ്യതയുണ്ടെന്നും വിവരങ്ങൾ ലഭിക്കുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.