തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂൺ 10) മുതൽ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 19 വരെ എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെ മുതൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മഴ കനക്കുന്നത്.
പ്രധാനമായും മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമായിരിക്കും മഴ കൂടുതൽ ശക്തമാകുക.
യെലോ അലർട്ട്
- ജൂൺ 11: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്.
- ജൂൺ 12: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.