Ticker

6/recent/ticker-posts

Header Ads Widget


സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19-കാരൻ അറസ്റ്റിൽ


മാവൂർ: സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 19 വയസ്സുകാരനെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പയമ്പ്ര സ്വദേശി തോട്ടപ്പാട്ട് ചാലിൽ വീട്ടിൽ അബിൻ സന്തോഷ് (19) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

2024 ഡിസംബർ മാസം 17 വയസ്സ് പ്രായമുള്ള വിദ്യാർത്ഥിനിയെ നരിക്കുനിയിൽ വെച്ച് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സിന്ധു, എസ്.സി.പി.ഒ കൃഷ്ണൻകുട്ടി, സി.പി.ഒ സജിത് എന്നിവരടങ്ങിയ സംഘം പ്രതിയെ മാവൂരിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments