Ticker

6/recent/ticker-posts

Header Ads Widget


കറ്റിയാട് വെള്ളക്കെട്ട്: കാൽനടയാത്രക്കാരും വാഹനങ്ങളും ദുരിതത്തിൽ


തിരുവമ്പാടി: പുല്ലൂരാംപാറ റോഡിൽ കറ്റിയാട് ജങ്ഷനിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ഗതാഗത തിരക്കേറിയ ഈ റോഡിൽ ആഴ്ചകളായി മഴവെള്ളം കെട്ടിക്കിടക്കുകയാണ്.

നവീകരണ പ്രവൃത്തികൾ നടക്കുന്ന തിരുവമ്പാടി-മറിപ്പുഴ പൊതുമരാമത്ത് വകുപ്പ് റോഡിൽ രൂപപ്പെട്ട ഈ വെള്ളക്കെട്ടിൽ ചെളിവെള്ളം നിറഞ്ഞുകിടക്കുന്നതിനാൽ കുഴികളുടെ ആഴം മനസ്സിലാക്കാൻ കഴിയാതെ വാഹനങ്ങളുടെ അടിഭാഗം റോഡിൽ തട്ടുന്നത് പതിവാണ്. കൂടാതെ, ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്.

സ്കൂൾ കുട്ടികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് വെള്ളക്കെട്ട് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments