Ticker

6/recent/ticker-posts

Header Ads Widget


കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്നു

കോഴിക്കോട്: പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാ​ഗ് കവർന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വെച്ചാണ് സംഭവം.

ഒരു സ്കൂട്ടറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് കവർന്നത്. ഷിബിൻ ലാൽ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. കവർച്ചക്ക് ശേഷം ഇയാൾ കറുത്ത ജൂപ്പിറ്റർ സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. കറുത്ത നിറത്തിലുള്ള ടി-ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മഞ്ഞ റെയിൻകോട്ടും ധരിച്ചതായി പോലീസ് പറയുന്നു.

പന്തീരങ്കാവ് സ്വദേശിയാണ് അരവിന്ദ്. സംഭവമറിഞ്ഞയുടൻ പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. സംഭവം നടന്ന് അധികസമയം ആവാത്തതിനാൽ പ്രതിയെ പിടികൂടാനായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

Post a Comment

0 Comments