Ticker

6/recent/ticker-posts

Header Ads Widget


ഒമ്പതാം ക്ലാസുകാരനെ മർദിച്ച സംഭവം: നാല് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ


പുതുപ്പാടി: പുതുപ്പാടിയിലെ  പൊതുവിദ്യാലയത്തിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിയെ സംഘംചേർന്ന് മർദിച്ച സംഭവത്തിൽ നാല് പത്താംക്ലാസ് വിദ്യാർത്ഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് ക്ലാസിലിരിക്കുകയായിരുന്ന അടിവാരം സ്വദേശിയായ കുട്ടിക്കാണ് മർദനമേറ്റത്.

നാലുമാസംമുൻപ് ഈ കുട്ടിയും മർദിച്ച സംഘത്തിലെ ഒരു വിദ്യാർത്ഥിയും തമ്മിൽ അടിവാരം പള്ളിയിൽവെച്ച് നടന്ന വാക്കേറ്റത്തിന്റെ തുടർച്ചയായിരുന്നു ഈ മർദനമെന്ന് പോലീസ് പറയുന്നു.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് കുറ്റാരോപിതരെന്നതിനാൽ, ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് സംഭവം ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments