Ticker

6/recent/ticker-posts

Header Ads Widget


ലോക പരിസ്ഥിതി ദിനം: കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു


കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കൂമ്പാറ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്  ആദർശ് ജോസഫ് നെൽകൃഷിയുടെ ഭാഗമായി വിത്ത് വിതയ്ക്കുകയും ഫലവൃക്ഷത്തൈ നടുകയും ചെയ്തു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്മേരി തങ്കച്ചൻ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഹബീനത്ത്, ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, ആർ.ആർ.ടി മെമ്പർമാരായ ടോമി മണിമല, ജേക്കബ്, ജെ.പി.എച്ച്.എൻ സലീന, ജെ.എച്ച്.ഐ റിതേഷ്, എം.എൽ.എസ്.പി ലെറ്റിഷ എന്നിവരും മറ്റ് ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരിസ്ഥിതിദിന സന്ദേശം നൽകി.

Post a Comment

0 Comments