മുക്കം: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മണാശ്ശേരി ഹോമിയോ ഡിസ്പെൻസറിയിൽ നവീകരിച്ച സൗകര്യങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. മീറ്റിംഗ് ഹാൾ, കുഴൽക്കിണർ, സംരക്ഷണഭിത്തി, ഓൺലൈൻ ഒ.പി. എന്നിവയുടെ നിർമ്മാണമാണ് പൂർത്തിയായത്. നഗരസഭ 17 ലക്ഷം രൂപ
വകയിരുത്തിയാണ് ഈ പദ്ധതി പൂർത്തിയാക്കിയത്.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. റുബീന അധ്യക്ഷത വഹിച്ചു. ഇ. സത്യനാരായണൻ, കെ. മോഹനൻ മാസ്റ്റർ, ഇ.പി. ശ്രീനിവാസൻ മാസ്റ്റർ, ടി.കെ. സാമി, ടി.വി. രവീന്ദ്രൻ, അസൈൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ എം.വി. രജനി സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ. ബിജി നന്ദിയും രേഖപ്പെടുത്തി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.