Ticker

6/recent/ticker-posts

Header Ads Widget


വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ


കോഴിക്കോട്: ചികിത്സക്കെത്തിയ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് ഷിന്റോ തോമസ് (42) അറസ്റ്റിൽ. ഇടുക്കി സ്വദേശിയായ ഇയാളെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളേജിലെ ബി.പി.എഡ് വിദ്യാർത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് അതിക്രമത്തിന് ഇരയായത്. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർനഗറിലുള്ള മെഡിസിറ്റി ഫിസിയോതെറാപ്പി സെന്ററിൽ ചികിത്സ തേടിയെത്തുകയായിരുന്നു. എന്നാൽ, ചികിത്സയ്ക്കിടെ ക്ലിനിക്കിലെ മുറിക്കുള്ളിൽ വെച്ച് ഷിന്റോ തോമസ് ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചുവെന്നാണ് വിദ്യാർത്ഥിനി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന്, എസ്.ഐ. ജാക്‌സൺ ജോയ്, എ.എസ്.ഐ. ശ്രീശാന്ത്, സി.പി.ഒ. അശ്വതി എന്നിവരടങ്ങുന്ന സംഘം എരഞ്ഞിപ്പാലത്ത് വെച്ച് ഷിന്റോ തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments