തിരുവമ്പാടി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രവും സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് തിരുവമ്പാടിയിലെ പതിനാലാം വാർഡിൽ കരുതൽ യാത്ര സംഘടിപ്പിച്ചു.
യാത്രയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലിസി എബ്രഹാം, രാജു അമ്പലത്തിങ്ങൽ, വാർഡ് മെമ്പർമാരായ കെ.എ. മുഹമ്മദലി, കെ.ഡി. ആന്റണി, ലിസി സണ്ണി, ഷൈനി ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, എൻ.എസ്.എസ്. കോർഡിനേറ്റർ ജിതിൻ ജോസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സെൽവകുമാർ, എം.എൽ.എസ്.പി. അഞ്ജന എന്നിവർ സംസാരിച്ചു.
കരുതൽ യാത്രയുടെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽ കയറി ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്യുകയും ശുചിത്വ പരിശോധന നടത്തുകയും ചെയ്തു.
പരിപാടിക്ക് എൻ.എസ്.എസ്. വളണ്ടിയർമാരായ ജോൺ ജോസഫ് ഷാജി, ദിജ്വിക്ത, ആശാവർക്കർ പുഷ്പവല്ലി എന്നിവർ നേതൃത്വം നൽകി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.