Ticker

6/recent/ticker-posts

Header Ads Widget


താമരശ്ശേരി ചുരത്തിൽ നാളെയും നിയന്ത്രണം; അനധികൃത പാർക്കിങ്ങിനും കൂട്ടം കൂടുന്നതിനും വിലക്ക്


താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ആളുകൾ കൂട്ടം കൂടുന്നതിനും നാളെയും നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. 

വ്യൂ പോയിന്റുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ലെന്നും ചുരത്തിൽ കൂട്ടം കൂടാൻ അനുവാദമില്ലെന്നും അധികൃതർ വ്യക്തമാക്കി. നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും.

പെരുന്നാൾ ആഘോഷവും അവധി ദിനവും പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരത്തിൽ എത്താറുണ്ട്. ഇവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തുന്നതും കൂട്ടം കൂടുന്നതും ചുരത്തിൽ ഗതാഗത തടസ്സത്തിന് ഇടയാക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. 

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് പോലീസ് കൂട്ടിച്ചേർത്തു. പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Post a Comment

0 Comments