Ticker

6/recent/ticker-posts

Header Ads Widget


യുവതിക്ക് അശ്ലീല സന്ദേശം അയച്ച സംഭവം: കോടഞ്ചേരി സി.പി.ഒയ്ക്ക് സസ്പെൻഷൻ

കോടഞ്ചേരി: യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ സുരേഷിന് സസ്‌പെൻഷൻ. നാദാപുരം സ്വദേശിനിയായ യുവതിയുടെ പരാതിയെത്തുടർന്ന് നാദാപുരം പോലീസ് കേസെടുത്തിരുന്നു. യുവതി എതിർത്തിട്ടും നിരന്തരം അശ്ലീല സന്ദേശങ്ങൾ ഫോണിലേക്ക് അയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

സുരേഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. കോഴിക്കോട് റൂറൽ എസ്.പി.യാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

Post a Comment

0 Comments